കൊട്ടിയൂർ : ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി കൊട്ടിയൂരിൽ ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി. കൊട്ടിയൂർ ടൗണിലേക്ക് 'ശുചിത്വ സന്ദേശ റാലിയും നടത്തി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ ബീക്കൺ ടൗൺ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് റോയ് നമ്പുടാകം, അസി. പഞ്ചായത്ത് സെക്രട്ടറി സുഭാഷ്, പഞ്ചായത്തംഗങ്ങളായ ജോണി ആമക്കാട്ട്, റെയ്സൻ കെ ജയിംസ്, ബിനു പടിയാനിക്കൽ, ഷാജി തെങ്ങുംപള്ളി, വിവിധ സംഘടനാ പ്രതിനിധികൾ വിവിധ വകുപ്പ് പ്രതിനിധികൾ പ്രസംഗിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് പൂച്ചട്ടികൾ സമ്മാനിച്ചു.
Kottiyoor Beacon.




















